കോഴിക്കോട്: പുലിറ്റ്സർ സമ്മാനജേതാവായ വിഖ്യാത ഫോട്ടോഗ്രഫർ നിക് ഉട്ട് നാളെ കോഴിക്കോട്ട്. ലോസ് ആഞ്ചലസ് ടൈംസ് ഫോട്ടോ എഡിറ്റർ റൗൾ റോ, റസൂൽ പൂക്കുട്ടി എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടാകും.
ബേപ്പൂരിലെ ഉരു നിർമ്മാണ കേന്ദ്രം, കടലുണ്ടി പക്ഷി സങ്കേതം, തളി ക്ഷേത്രം, മിശ്കാൽ പള്ളി , മിഠായിത്തെരുവ്, സിവിഎൻ കളരി, കുറ്റിച്ചിറയിലെ മുസ്ലിം തറവാട്, വടകര സർഗാലയ എന്നിവിടങ്ങൾ സന്ദർശിക്കും. ആർട്ട് ഗാലറിയിൽ രാവിലെ 11 മുതൽ നിക് ഉട്ടിന്റെ ഫോട്ടോ പ്രദർശനം ഉണ്ടാകും. വൈകുന്നേരം ആറിന് ടൗൺ ഹാളിൽ പിആർഡി, കോർപറേഷൻ, പ്രസ് ക്ലബ്ബ്, ഡിടിപിസി എന്നിവയുടെ നേതൃത്വത്തിൽ സ്വീകരണം നൽകും.
എം.ടി.വാസുദേവൻനായർ, എം.ജി.എസ്.നാരായണൻ എന്നിവർ മുഖ്യാതിഥികളായിരിക്കും. നിക് ഉട്ടിന്റെ ഫോട്ടോയുടെ ഡിജിറ്റൽ ഷോയും ഉണ്ടായിരിക്കുമെന്ന് ജില്ലാ കളക്ടർ യു.വി.ജോസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പി.മുസ്തഫ, എ.ശേഖർ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.