ബെയ്ജിംഗ്: നോർത്ത് സിക്കിം സെക്ടറിൽ ഇന്ത്യൻ സൈന്യവും ചൈനീസ് സൈന്യവും ഹോട്ട്ലൈൻ സ്ഥാപിച്ചു. നോർത്ത് സിക്കിമിലെ കോൻഗ്ര ലായിൽ ഇന്ത്യൻ സൈന്യവും ടിബറ്റൻ ഓട്ടോണമസ് റീജണിലെ ഖാംബ ഡിസോംഗിൽ ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി(പിഎൽഎ)യുമാണു ഹോട്ട്ലൈൻ സ്ഥാപിച്ചത്. വിശ്വാസവും സൗഹൃദവും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണു ഹോട്ട്ലൈൻ സ്ഥാപിച്ചതെന്ന് പ്രസ്താവനയിൽ പറയുന്നു.