സിയൂൾ: യുഎസ്-ദക്ഷിണ കൊറിയ സൈനികാഭ്യാസം മേഖലയിൽ സംഘർഷം വർധിപ്പിക്കുമെന്ന് ഉത്തരകൊറിയൻ ഏകാധിപതി കിം ജോംഗ് ഉന്നിന്റെ സഹോദരി കിം യോ ജോംഗ്. ഇരു കൊറിയകളും തമ്മിലുള്ള നയതന്ത്ര ആശയവിനിമം പുനഃസ്ഥാപിച്ച് രണ്ടു ദിവസത്തിനുള്ളിലാണു കിം യോ ജോംഗ് ദക്ഷിണ കൊറിയ വിരുദ്ധപരാമർശം നടത്തിയത്. സൈനിക നടപടിയുടെ ഭാഗമായാണ് യുഎസ്- കൊറിയ സൈനികാഭ്യാസം നടക്കുന്നതെന്നും അവർ ആരോപിച്ചു.