ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ പുതുതായി കോവിഡ് ബാധിച്ചത് 41,649 പേർക്ക്. 2.34 ശതമാനമാണ് രോഗസ്ഥിരീകരണ നിരക്ക്. 593 പേർ മരിച്ചു. 37,291 പേർ രോഗമുക്തരായി. 3,07,81,263 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.
രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം - 4,08,920 ആയി. പ്രതിദിന രോഗികളിലും ചികിത്സയിലുള്ളവരുടെ എണ്ണത്തിലും കേരളമാണ് മുന്പിൽ. ഒന്നര ലക്ഷത്തിനു മുകളിലാണ് കേരളത്തിൽ നിലവിൽ കേവിഡ് ബാധിതരായിട്ടുള്ളത്. രണ്ടാമതുള്ള മഹാരാഷ്ട്രയിൽ നിലവിൽ 80,000 ത്തോളം പേർ മാത്രമാണ് ചികിത്സയിൽ.
രാജസ്ഥാൻ, ഗുജറാത്ത്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ 24 മണിക്കൂറിനിടെ ഒറ്റ കോവിഡ് മരണവും റിപ്പോർട്ട് ചെയ്തില്ല. അതേസമയം, മഹാരാഷ്ട്രയിൽ 231 പേർ മരിച്ചു.