ന്യൂഡൽഹി: ജനങ്ങളുടെ ആദരവും സ്നേഹവും പിടിച്ചുപറ്റാൻ പോലീസ് അടിമുടി മാറേണ്ടതുണ്ടെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. പോലീസ് സേനയുടെ പ്രതിച്ഛായ മെച്ചപ്പെടുത്താൻ ഏറെ ശ്രദ്ധിക്കണം. മോശം പ്രതിച്ഛായ തന്നെയാണ് പോലീസ് സേന നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. അതിനാൽ ആളുകളുടെ എതിർ മനോഭാവത്തിൽ മാറ്റം വരുത്തി അവരുടെ മനസുകളിൽ ഇടംപിടിക്കാൻ പ്രതിച്ഛായ മിനുക്കിയെടുക്കണമെന്ന് സർദാർ വല്ലഭായ് പട്ടേൽ പോലീസ് അക്കാഡമിയിലെ ഐപിഎസ് പ്രബേഷൻ ഉദ്യോഗസ്ഥരുമായുള്ള ആശയവിനിമയത്തിൽ മോദി ചൂണ്ടിക്കാട്ടി.