കോയന്പത്തൂർ: മദ്യപിച്ചുണ്ടായ തർക്കത്തിനിടെ യുവാവിനെ കുത്തിക്കൊന്നു. തിരുനെൽവേലി വിജയനാരായണം സ്വദേശി മണി(30)ആണ് മരിച്ചത്. നിർമാണ തൊഴിലാളിയാണ് മണി. സുഹൃത്തായ ഒണ്ടി പുതൂർ സെന്തിലിന്റെ തോട്ടത്തിലിരുന്ന് മദ്യപിച്ചിരുന്ന സെന്തിലിന്റെ സഹോദരൻ രഘുരാമന്റെ സുഹൃത്തുക്കളുമായി വഴക്കുണ്ടാവുകയും തുടർന്ന് അനീഷ് കുമാർ, അജിത് കുമാർ, സത്യനാരായണ, ആന്റണി എന്നിവർ ചേർന്ന് മണിയെ കുത്തുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ മണിയെ ഉടനെതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ ഇന്നലെ രാവിലെ മരിച്ചു. കൊലപാതക കേസ് രജിസ്റ്റർ ചെയ്ത സിങ്കാനല്ലൂർ പോലീസ് ഒളിവിൽ പോയ പ്രതികൾക്കായി അന്വേഷണം തുടങ്ങി.