ബാഗ്ദാദ്: ഇറാക്കിൽ സംസ്കാരചടങ്ങിനിടെ ഐഎസ് ഭീകരർ നടത്തിയ ആക്രമണത്തിൽ 13 പേർ മരിച്ചു. 45 പേർക്കു പരിക്കേറ്റു. സലാഹുദ്ദിൻ പ്രവിശ്യയിലെ യാത്രിബിനു സമീപം അൽബു ജില്ലിയിലാണ് ആക്രമണം. സംസ്കാരചടങ്ങിനായി തയ്യാറാക്കിയ ടെന്റും സമീപത്തെ അൽബാസി ചെക്പോയിന്റും ലക്ഷ്യമിട്ടായിരുന്നു ആക്രമണം.