ടോക്കിയോ: പുരുഷ ലോക ഒന്നാം നന്പർ ടെന്നീസ് താരം സെർബിയയുടെ നൊവാക് ജോക്കോവിച്ച് ഒളിന്പിക് മെഡലിനോട് അടുക്കുന്നു. ക്വാർട്ടർ ഫൈനലിൽ ജോക്കോവിച്ച് ജപ്പാന്റെ കെയ് നിഷികോരിയെ 6-2,6-0ന് പരാജയപ്പെടുത്തി സെമി ഫൈനലിലെത്തി.
ലോക അഞ്ചാം നന്പർ ജർമനിയുടെ അലക്സാണ്ടർ സ്വരേവാണ് സെമിയിൽ ജോക്കോവിച്ചിന്റെ എതിരാളി. രണ്ടാം നന്പർ റഷ്യയുടെ ഡാനിൽ മെദ് വദേവിനെ തോൽപ്പിച്ച് സ്പെയിനിന്റെ പാബ് ലോ കരേനോ സെമിയിലെത്തി. മിക്സഡ് ഡബിൾസിൽ ജോക്കോവിച്ച് സഖ്യം സെമിയിലെത്തിയിട്ടുണ്ട്.
ജോക്കോവിച്ച് സെമിയിൽ
01:13 AM Jul 30, 2021 | Deepika.com