അമേഠി: കേന്ദ്ര വനിത-ശിശുവികസന മന്ത്രി സ്മൃതി ഇറാനി ഉത്തർപ്രദേശിലെ അമേഠിയിൽ നിർമിക്കുന്ന വീടിന് മകൻ ജോഹർ ഇറാനി ഭൂമിപൂജ നടത്തി. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പു വേളയിൽ രാഹുൽഗാന്ധിയിൽനിന്ന് മണ്ഡലം പിടിച്ചെടുക്കുമെന്നും അമേഠിയിൽ വീടുപണിത് അവിടെയിരുന്നു നാട്ടുകാരെ കാണുമെന്നും സ്മൃതി ഇറാനി പ്രഖ്യാപിച്ചിരുന്നു.