ഹൈദരാബാദ്: ഭാരത് ബയോടെക് കന്പനി ഉത്പാദിപ്പിക്കുന്ന കോവാക്സിന്റെ 40 ലക്ഷം ഡോസ് ഇറക്കുമതി ചെയ്യാനുള്ള തീരുമാനം ബ്രസീൽ റദ്ദാക്കി.
വാക്സിൻ വില്പനയ്ക്ക് രണ്ടു ബ്രസീലിയൻ കന്പനികളുമായി ഉണ്ടാക്കിയ ധാരണാപത്രം റദ്ദാക്കുന്നതായി ഭാരത് ബയോടെക് 23ന് അറിയിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനമെന്ന് ബ്രസീലിയൻ ആരോഗ്യവൃത്തങ്ങൾ വിശദീകരിച്ചു.
രണ്ടു കോടി ഡോസ് കോവാക്സിൻ ഇറക്കുമതി ചെയ്യാനാണ് ബ്രസീൽ തീരുമാനിച്ചിരുന്നത്. ഇതുമായി ബന്ധപ്പെട്ട് ബ്രസീലിൽ അഴിമതി ആരോപണവും വിവാദവും അന്വേഷണവും ഉണ്ടായി. ഇതാണ് ബ്രസീലിയൻ കന്പനികളുമായുള്ള ധാരണാപത്രം റദ്ദാക്കാൻ ഭാരത് ബയോടെക്കിനെ പ്രേരിപ്പിച്ചത്.