ബാഗ്ദാദ്: ബാഗ്ദാദിലെ ഗ്രീന്‍ സോണില്‍ യുഎസ് എംബസിക്കു സമീപം രണ്ടു റോക്കറ്റുകള്‍ പതിച്ചതായി റിപ്പോര്‍ട്ട്. യുഎസ് സന്ദര്‍ശനശേഷം പ്രധാനമന്ത്രി മുസ്തഫ അല്‍-കദിമി ഇറാക്കിലേക്കു മടങ്ങുന്നതിനിടെയാണു റോക്കറ്റ് ആക്രമണമുണ്ടായത്. യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി കദിമി നടത്തിയ കൂടിക്കാഴ്ചയില്‍ ഇറാക്കില്‍നിന്നുള്ള യുഎസ് സേനാ പിന്മാറ്റം ബൈഡന് പ്രഖ്യാപിച്ചിരുന്നു.