ദീപിക അന്പെയ്ത്തിൽ പ്രീക്വാർട്ടറിൽ
12:27 AM Jul 29, 2021 | Deepika.com
ടോക്കിയോ: അന്പെയ്ത്തിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയുമായി വനിതാതാരം ദീപിക കുമാരി പ്രീക്വാർട്ടറിൽ. രണ്ടാം റൗണ്ടിൽ ദീപിക 6-4ന് അമേരിക്കയുടെ ജെന്നിഫർ മ്യുസിനോ ഫെർണാണ്ടസിനെ തോൽപ്പിച്ചു. 25-26, 28-25, 27-25, 24-25, 26-25നാണ് ഇന്ത്യൻ താരത്തിന്റെ ജയം. ആദ്യ റൗണ്ടിൽ ദീപിക നേരിട്ടുള്ള സെറ്റുകൾക്ക് ഭൂട്ടാന്റെ കർമയെ മറികടന്നിരുന്നു. അതേസമയം, പുരുഷ വ്യക്തിഗത വിഭാഗത്തിൽ ഇന്ത്യയുടെ പ്രവീണ്‍ ജാദവും തരുണ്‍ദീപ് റായും ക്വാർട്ടർ കാണാതെ പുറത്തായി.