കൊളംബോ: ശ്രീലങ്കയ്ക്കെതിരേയുള്ള രണ്ടാം ട്വന്റി-20 ക്രിക്കറ്റില്‍ ഇന്ത്യക്കു ഭേദപ്പെട്ട സ്കോര്‍. കോവിഡ് ബാധിച്ച കൃണാല്‍ പാണ്ഡ്യയുമായി അടുത്ത ബന്ധം പുലര്‍ത്തിയവരെ ഐസോലേഷനില്‍ പ്രവേശിച്ചിതോടെ ഇന്ത്യൻ ടീമില്‍ ചേതന്‍ സക്കരിയ, ദേവദത്ത് പടിക്കല്‍, നിതീഷ് റാണ, ഋതുരാജ് ഗെയ്ക്വാദ് എന്നിവര്‍ അരങ്ങേറ്റം കുറിച്ചു.
ആദ്യ ബാറ്റ് ചെയ്ത ഇന്ത്യക്ക് 20 ഓവറില്‍ അഞ്ചു വിക്കറ്റിന് 135 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ. ശിഖര്‍ ധവാന് (40), ഗെയ്ക്വാദ് (21), ദേവദത്ത് പടിക്കല്‍ (29) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം നടത്തി. 13 പന്തില്‍ ഏഴു റണ്‍സ് നേടിയ സഞ്ജു സാംസണ് നിരാശപ്പെടുത്തി.
ട്വന്റി-20യിൽ നാലു പേരുടെ അരങ്ങേറ്റം
12:27 AM Jul 29, 2021 | Deepika.com