ന്യൂഡൽഹി: കർഷക പ്രതിഷേധത്തിന്റെ അലയൊലികൾ പാർലമെന്റിലേക്കെത്തിക്കാൻ രാഹുൽ ഗാന്ധി ഓടിച്ചു കൊണ്ടുവന്ന ട്രാക്ടറിനെതിരേ ഡൽഹി പോലീസ് കേസെടുത്തു. നന്പർ പ്ലേറ്റ് പോലും ഇല്ലാത്ത ട്രാക്ടർ രാഹുൽ എവിടെനിന്നുസംഘടിപ്പിച്ചു എന്ന അന്വേഷണത്തിലാണ് പോലീസ്. രാഹുലിനൊപ്പം വന്ന കോണ്ഗ്രസ് നേതാക്കൾക്കെതിരേയും കേസെടുത്തിട്ടുണ്ട്. ട്രാക്ടർ തിങ്കളാഴ്ച പോലീസ് പിടിച്ചെടുത്തിരുന്നു.
പ്രതിഷേധത്തിനായി കോണ്ഗ്രസ് അനുമതി തേടിയിരുന്നില്ലെന്നാണ് പോലീസ് പറയുന്നത്. മോട്ടോർ വെഹിക്കിൾ നിയമ പ്രകാരവും കുറ്റം ചുമത്തിയിട്ടുണ്ട്.
രാഹുലിന് പാർലമെന്റിലേക്ക് ഓടിച്ചു പ്രതിഷേധിക്കാൻ കോണ്ഗ്രസ് ഞായറാഴ്ച രാത്രി സംഘടിപ്പിച്ചതാണ് ട്രാക്ടർ എന്നാണു വിവരം. രാജ്യതലസ്ഥാനത്തിന്റെ ഹൃദയഭാഗത്തുകൂടി ട്രാക്ടർ ഓടിച്ചു നടക്കാൻ ഒരാൾക്കും അനുമതിയില്ലെന്നാണ് ഡൽഹി പോലീസ് പറയുന്നത്.
മാത്രമല്ല, പാർലമെന്റ് സമ്മേളനം നടക്കുന്പോൾ പരിസര പ്രദേശത്ത് നിരോധനാജ്ഞ നിലവിലുള്ളതിനാൽ വലിയ കൂട്ടം ചേരലുകൾക്കും അനുമതിയില്ല. കോണ്ഗ്രസ് ഇതും ലംഘിച്ചു എന്നും ഡൽഹി പോലീസ് ആരോപിക്കുന്നു.