ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകളിൽ വീണ്ടും കുറവ്. ഇന്നലെ 24 മണിക്കൂറിനുള്ളിൽ 29,689 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 42,263 പേരാണ് രോഗമുക്തി നേടിയത്. 415 പേർ മരിച്ചു. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് കണക്കുകൾ പുറത്തുവിട്ടത്. 132 ദിവസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണ് ഇന്ന് പുറത്തു വന്നരിക്കുന്നത്.
നിലവിൽ 3,98,100 രോഗികളാണ് രാജ്യത്ത് ചികിത്സയിലുള്ളത്. ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 3,06,21,495 ആയി. രാജ്യത്തെ ആകെ കോവിഡ് മരണം 4,21,392 ആയി ഉയർന്നു. ഇതുവരെ കോവിഡ് വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 44,19,12,395 ആയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.