മുംബൈ: മുംബൈയിൽ പ്രാദേശിക രാഷ്ട്രീയനേതാവിനെ വെടിവച്ചു കൊലപ്പെടുത്തിയ കേസിൽ അധോലോക നേതാവ് രവി പൂജാരിയുടെ കൂട്ടാളി സാദിഖ് ബംഗാളി(44)യെ മുംബൈ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. പൂന ജില്ലയിലെ ലോനാവാലയിൽ രാഹുൽ ഷെട്ടിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്.
വെള്ളിയാഴ്ച സബർബൻ കോട്ടൺ ഗ്രീൻ പ്രദേശത്തുനിന്നാണ് ആയുധ കടത്തുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിനിടെയാണ് സാദിഖ് പിടിയിലായത്. കൈത്തോക്കും 15 തിരകളും ഇയാളിൽനിന്നു കണ്ടെടുത്തു. കൊലപാതകവും തട്ടിക്കൊണ്ടുപോകലും ഉൾപ്പെടെ 15 കേസുകളാണ് സാദിഖ് ബംഗാളിയുടെ പേരിൽ മുംബൈയിലെ വിവിധ സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ശിവസേന നേതാവ് വിജയ് ചൗഗ്ലിയുടെ സഹോദരൻ ദേവിദാസിനെ കൊലപ്പെടുത്തിയ കേസിൽ സാദിഖിനെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു.