ഹോക്കിയിൽ ജയം
01:12 AM Jul 28, 2021 | Deepika.com
ടോക്കിയോ: ഒളിന്പിക് പുരുഷ ഹോക്കിയിൽ ഇന്ത്യക്കു രണ്ടാം ജയം. പൂൾ എയിൽ ഇന്ത്യ 3-0ന് സ്പെയിനിനെ തോൽപ്പിച്ചു. ഗ്രൂപ്പിലെ രണ്ടാം മത്സരത്തിൽ ഓസ്ട്രേലിയയിൽനിന്നേറ്റ കനത്ത തോൽവിക്കുശേഷം ഇന്ത്യക്കു മികച്ച പ്രകടനത്തോടെ വിജയവഴിയിൽ തിരിച്ചെത്താനായി. ജയത്തോടെ ഇന്ത്യ രണ്ടാം സ്ഥാനത്തെത്തി. ഗ്രൂപ്പിലെ ആദ്യ നാലു സ്ഥാനക്കാർ ക്വാർട്ടറിലെത്തും. രുപീന്ദർപാൽ സിംഗിന്റെ ഇരട്ടഗോളാണ് (15, 51-ാം മിനിറ്റുകൾ) ഇന്ത്യക്കു ജയമൊരുക്കിയത്.