ടോക്കിയോ: പുരുഷന്മാരുടെ 200 മീറ്റർ ബട്ടർഫ്ളൈ ഇനത്തിൽ ഇന്ത്യയുടെ സജൻ പ്രകാശ് സെമി കാണാതെ പുറത്ത്. ഹീറ്റ്സിൽ ഒരു മിനിറ്റ് 57.22 സെക്കൻഡിൽ നാലാമതെത്തിയെങ്കിലും സാജന് സെമിയിലേക്കു യോഗ്യത നേടാനായില്ല. സജന്റെ മികച്ച വ്യക്തിഗത സമയത്തെക്കാൾ കുറവാണിത്. 38 നീന്തലുകാരിൽ 24-ാം സ്ഥാനത്താണ് സജൻ. 16 പേരാണു സെമിയിലെത്തുന്നത്.
തോൽവിയിലും പ്രതീക്ഷ
ബാഡ്മിന്റണ് പുരുഷ ഡബിൾസിൽ ഇന്ത്യക്കു തോൽവി. ഗ്രൂപ്പ് എ യിൽ നടന്ന മത്സരത്തിൽ ഇന്ത്യയുടെ സാത്വിക്സായ് രാജ് രങ്കറെഡ്ഢി-ചിരാഗ് ഷെട്ടി സഖ്യത്തെ ഇന്തോനേഷ്യയുടെ കെവിൻ സഞ്ജയ സുകമുൽജോ-മാർക്കസ് ഫെർണാൽഡി ജിഡിയോണ് സഖ്യം പരാജയപ്പെടുത്തി. നേരിട്ടുള്ള ഗെയിമുകൾക്കാണ് (21-13, 21-12) ഇന്ത്യയുടെ തോൽവി. സ്കോർ: ലോക ഒന്നാം നന്പറുകാരായ ഇന്തോനേഷ്യൻ സഖ്യത്തിനെതിരേ ശരാശരി പ്രകടനം പുറത്തെടുക്കാനേ ഇന്ത്യൻ ടീമിനായുള്ളൂ. വെറും 32 മിനിറ്റ് മാത്രമായിരുന്നു മത്സരം നീണ്ടത്. മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും ഇന്ത്യയുടെ ക്വാർട്ടർ ഫൈനൽ സാധ്യകൾ അവസാനിച്ചിട്ടില്ല. ഗ്രൂപ്പ് എ യിലെ അവസാന മത്സരത്തിൽ ഇന്ത്യൻ ടീം ബ്രിട്ടനെ നേരിടും.
ആശിഷ്കുമാർ തോറ്റു
പുരുഷ ബോക്സിംഗ് മിഡിൽവെയ്റ്റ് വിഭാഗത്തിൽ ഇന്ത്യയുടെ ആശിഷ് കുമാർ ആദ്യ റൗണ്ടിൽ പുറത്ത്. ചൈനയുടെ ടൗഹീത എർബീകിനോട് ഒന്നു പൊരുതാൻപോലും ആകാതെയാണ് ഇന്ത്യൻ താരം 5-0ന് കീഴടങ്ങിയത്.
ടോക്കിയോയിൽ ഇന്ത്യ ഇന്ന്
ഷൂട്ടിംഗ്
10 മീറ്റർ എയർ പിസ്റ്റൾ മിക്സഡ് ടീം യോഗ്യത-
സൗരഭ് ചൗധരി/മനു ഭാകർ, അഭിഷേക് വർമ/യശസ്വിനി സിംഗ് ദേശ്വാൾ 5.30 am
10 മീറ്റർ എയർ റൈഫിൾ മികസഡ് ടീം യോഗ്യത-
ദിവ്യാൻഷ് സിംഗ് പൻവാർ/ഇളവേനിൽ വാളറിവേൻ, ദീപക് കുമാർ/അൻജും മൗദ്ഗിൽ 9.45 am
ഹോക്കി
പുരുഷന്മാർ - ഇന്ത്യ xസ്പെയിൻ 6.30 am
ബോക്സിംഗ്
വനിതകളുടെ വെൽട്ടർവെയ്റ്റ് റൗണ്ട് 16-ലൗലിന ബോർഗോഹെയ്ൻ 10.57 am
ബാഡ്മിന്റൺ
സ്വാതിക് രാജ് രങ്കറെഡ്ഡി/ചിരാഗ് ഷെട്ടി 8.30 am
ടേബിൾ ടെന്നീസ്
പുരുഷ സിംഗിൾസ് ശരത് കമൽ 8.30 am
സജൻ പുറത്ത്
01:43 AM Jul 27, 2021 | Deepika.com