ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ പണി പൂർത്തിയാകുന്നതോടെ 2024ൽ ലോക്സഭയിലെ അംഗസംഖ്യ ആയിരം ആക്കി ഉയർത്താൻ നരേന്ദ്ര മോദി സർക്കാർ നീക്കം നടത്തുന്നുവെന്ന് കോണ്ഗ്രസ്. ലോക്സഭ എംപി മനീഷ് തിവാരിയാണ് ട്വിറ്ററിൽ ഇക്കാര്യം പങ്കുവച്ചത്.
ബിജെപി എംപിമാരിൽ നിന്നു തന്നെയാണ് ഇതേക്കുറിച്ചു വിവരം ലഭിച്ചത്. 2024ന് മുന്പ് ലോക്സഭയുടെ അംഗസംഖ്യ ആയിരമോ അതിൽ അധികമോ ആക്കാനുള്ള നിർദേശം പരിഗണനയിലുണ്ടെന്ന് ബിജെപി എംപിമാരിൽനിന്ന് വിശ്വസനീയമായ വിവരം ലഭിച്ചുവെന്നു മനീഷ് തിവാരി ട്വിറ്ററിൽ കുറിച്ചു. പുതിയ പാർലമെന്റ് മന്ദിരം നിർമിക്കുന്നത് ആയിരം സീറ്റുകളോടെയാണ്.