ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നടപടികളിൽ പ്രതിഷേധിച്ചു പാർലമെന്റിലേക്കു ട്രാക്ടർ ഓടിച്ച് രാഹുൽ ഗാന്ധി. പാർലമെന്റിനു മുന്നിൽ രാഹുലിനെയും സംഘത്തെയും തടഞ്ഞ പോലീസ് ട്രാക്ടർ അകത്തേക്കു കടത്തിവിട്ടില്ല.
കേന്ദ്ര സർക്കാർ കർഷകരുടെ ശബ്ദം അടിച്ചമർത്തുകയാണ്. കാർഷിക വിഷയങ്ങൾ പാർലമെന്റിൽ ചർച്ചയ്ക്കെടുക്കാനും തയാറാകുന്നില്ല. വിവാദ കാർഷിക കരിനിയമങ്ങൾ പിൻവലിച്ചേ മതിയാകൂ. കേന്ദ്ര സർക്കാർ പാസാക്കിയ മൂന്നു കാർഷിക നിയമങ്ങളും രണ്ടോ മൂന്നോ വന്പൻ വ്യവസായികൾക്കു മാത്രമേ ഗുണം ചെയ്യൂ എന്ന കാര്യം രാജ്യത്തിന് മുഴുവൻ അറിയാം. നിയമങ്ങൾ പിൻവലിക്കണം എന്നാവശ്യപ്പെട്ടു സമരം ചെയ്യുന്നവരെ സർക്കാർ ഭീകരർ ആയാണു കണക്കാക്കുന്നത്. യഥാർത്തിൽ കർഷകരുടെ അവകാശങ്ങൾതന്നെ സർക്കാർ തട്ടിയെടുത്തിരിക്കുകയാണെന്നും രാഹുൽ പറഞ്ഞു.
അതേസമയം, രാഹുലിന്റെ ട്രാക്ടർ റാലി കനത്ത സുരക്ഷാ വെല്ലുവിളിയാണെന്ന് ചൂണ്ടിക്കാട്ടി ഒപ്പമുണ്ടായിരുന്ന കോണ്‍ഗ്രസ് നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുർജേവാല, യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷൻ ബി.വി. ശ്രീനിവാസ്, ദീപേന്ദർ സിംഗ് ഹൂഡ എന്നിവരെ അറസ്റ്റ് ചെയ്തു പോലീസ് മന്ദിർ മാർഗ് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. രാഹുൽ ഓടിച്ചു കൊണ്ടുവന്ന ട്രാക്ടറും പോലീസ് കസ്റ്റഡിയിലെടുത്തു.