മുംബൈ: മഹാരാഷ്ട്രയിൽ കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 164 ആയി. ഇന്നലെ റായ്ഗഡിൽനിന്ന് പതിനൊന്നും വാർധ, അകോല എന്നിവിടങ്ങളിൽനിന്നു രണ്ടു വീതവും മൃതദേഹങ്ങൾ കണ്ടെടുത്തു. നൂറു പേരെ ഇനിയും കണ്ടുകിട്ടാനുണ്ട്. 71 പേർ മരിച്ച റായ്ഗഡിലാണ് പ്രളയം ഏറ്റവുമധികം ദുരന്തം വിതച്ചത്.