ലണ്ടന്‍: ഫ്രഞ്ച് കാര്‍ട്ടൂണ്‍ മാഗസിന് ഷാര്‍ലി ഹെബ്ദോയിലെ കാര്‍ട്ടൂണ്‍ പ്രിന്റ് ചെയ്ത ടി ഷര്‍ട്ട് ധരിച്ച് ലണ്ടനിലെ പാര്‍ക്കിലെത്തിയ യുവതിക്കു കുത്തേറ്റു. നിസാര പരിക്കേറ്റ മുപ്പത്തിയൊന്പതുകാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് ഹൈഡ് പാര്‍ക്കിലെ സ്പീക്കേഴ്സ് കോര്‍ണറിലാണ് സംഭവം നടന്നതെന്ന് മെട്രോപൊളീറ്റന്‍ പോലീസ് പറഞ്ഞു.
മുഖം മറച്ചെത്തിയ അക്രമി കുടചൂടി നില്ക്കുന്ന യുവതിയെ കഠാരകൊണ്ട് കുത്തുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
ഷാര്‍ലി ഹെബ്ദോയുടെ ലോഗോയും "സ്നേഹം വിദ്വേഷത്തേക്കാള്‍ ശക്തമാണ്'എന്ന എഴുത്തോടെ മുസ്ലിം പുരുഷന് കാര്‍ട്ടൂണിസ്റ്റിനെ ചുംബിക്കുന്ന കാര്ട്ടൂണുമാണ് ടി ഷര്‍ട്ടിലുണ്ടായിരുന്നത്.