മുംബൈ: സെൻട്രൽ മുംബൈയിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിന്റെ ലിഫ്റ്റ് തകർന്ന് ഗുരുതരമായി പരിക്കേറ്റ ഒരാൾകൂടി ഇന്നലെ മരിച്ചു. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം ആറായി. ശനിയാഴ്ച വർളിയിൽ ഹനുമാൻ ഗലിയിലായിരുന്നു സംഭവം.
സുരക്ഷാമുൻകരുതലില്ലാതെ കെട്ടിടം നിർമിച്ചതിന് കോൺട്രാക്ടറെയും സൂപ്പർവൈസറെയും പോലീസ് അറസ്റ്റ് ചെയ്തു. നിർമാണത്തൊഴിലാളികൾക്ക് ഹെൽമറ്റോ സുരക്ഷാ ബെൽറ്റുകളോ നല്‍കിയിരുന്നില്ലെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.