പനാജി: കർണാടകത്തിൽ നേതൃമാറ്റം ഉണ്ടാകുമെന്ന അഭ്യൂഹങ്ങൾ തള്ളി ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ. മുഖ്യമന്ത്രി യെദിയൂരപ്പയുടെ പ്രവർത്തനം മികച്ചതാണെന്നും പനാജിയിൽ അദ്ദേഹം പറഞ്ഞു. പ്രതിപക്ഷം അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിക്കുകയാണെന്നു ഫോൺചോർത്തൽ വിവാദത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞു.