ന്യൂഡൽഹി: കേരളത്തിലെ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ ആരോഗ്യമേഖലയുടെ നിയന്ത്രണം കേന്ദ്ര ആരോഗ്യമന്ത്രാലയം ഏറ്റെടുക്കണമെന്ന് ബിജെപി ദേശീയ നിർവാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്.
കോവിഡ് പ്രോട്ടോകോൾ നടപ്പാക്കേണ്ട ചുമതല നിർവഹിക്കുന്നതിൽ കേരള സർക്കാർ പരാജയപ്പെട്ട സാഹചര്യത്തിൽ കേന്ദ്ര വിദഗ്ധ സമിതിയുടെ നേതൃത്വത്തിൽ ഇക്കാര്യം ചെയ്യണം. സംസ്ഥാന സർക്കാർ സ്പോണ്സർ ചെയ്ത നഗ്നമായ കോവിഡ് പ്രോട്ടോകോൾ ലംഘനങ്ങളാണ് നടക്കുന്നതെ ന്നും ഇക്കാര്യങ്ങൾ കേന്ദ്രആരോഗ്യമന്ത്രിയെ അറിയിക്കുമെന്നും കൃഷ്ണദാസ് പറഞ്ഞു.