ബെയ്ജിംഗ്: വടക്കുകിഴക്കൻ ചൈനയിൽ ഗോഡൗണിലുണ്ടായ തീപിടിത്തത്തിൽ 14 പേർ കൊല്ലപ്പെടുകയും 26 പേർക്കു പരിക്കേൽക്കുകയും ചെയ്തു. ജിലിൻ പ്രവിശ്യയുടെ തലസ്ഥാനമായ ചാംഗ്ചുനിലെ വ്യവസായ മേഖലയിലാണ് ദുരന്തം. പൊള്ളലേറ്റവരിൽ 12 പേരുടെ നില ഗുരുതരമാണ്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.