ബംഗളൂരു: ട്വിറ്റർ ഇന്ത്യ മാനേജിംഗ് ഡയറക്ടർ മനീഷ് മഹേശ്വരിയോടു നേരിട്ടു ഹാജരാകാൻ ആവശ്യപ്പെട്ട് ഉത്തർപ്രദേശ് പോലീസ് നല്കിയ നോട്ടീസ് കർണാടക ഹൈക്കോടതി റദ്ദാക്കി. സമുദായസംഘർഷം ഉണ്ടാക്കുന്ന വീഡിയോ ഒരാൾ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത സംഭവത്തിലാണ് മനീഷിന് ഉത്തർപ്രദേശിലെ ഗാസിയാബാദ് പോലീസ് നോട്ടീസ് നല്കിയത്.