ബംഗളൂരു: ബിജെപി കേന്ദ്രനേതൃത്വത്തിന്റെ കർശനനിർദേശത്തെത്തുടർന്ന് സ്ഥാനമൊഴിയാൻ സന്നദ്ധനാണെന്ന സൂചന നൽകി കർണാടക മുഖ്യമന്ത്രി യെദിയൂരപ്പ. നേതൃമാറ്റവുമായി ബന്ധപ്പെട്ട് ഡൽഹി സന്ദർശനം നടത്തിയശേഷം മൗനവ്രതം തുടർന്നിരുന്ന മുഖ്യമന്ത്രി ഇന്നലെ മാധ്യമപ്രവർത്തകരോടു മനസുതുറന്നു സംസാരിച്ചു.
മന്ത്രിസഭയുടെ രണ്ടാംവാർഷികം ആഘോഷിക്കുന്ന ഞായറാഴ്ച തന്റെ ഭാവി സംബന്ധിച്ച് കേന്ദ്രനേതൃത്വം അഭിപ്രായം പറയുമെന്നാണ് യെദിയൂരപ്പ പറയുന്നത്. കേന്ദ്രത്തിന്റെ തീരുമാനം അംഗീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തിങ്കളാഴ്ചയാണ് യെദിയൂരപ്പയുടെ നേതൃത്വത്തിലുള്ള ബിജെപി മന്ത്രിസഭയുടെ രണ്ടുവർഷം പൂർത്തിയാക്കുന്നത്.