പെഷവാർ: പാക്കിസ്ഥാനിലെ ഖൈബർ പക്തൂൺഖ്വാ പ്രവിശ്യയിൽ മഴക്കെടുതികളിൽ 14 പേർ മരിക്കുകയും 26 പേർക്കു പരിക്കേൽക്കുകയും ചെയ്തു. ദേര ഇസ്മയിൽ ഖാൻ, ഹസാര തുടങ്ങി പ്രവിശ്യയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കമുണ്ടായി. ഏതാനും വീടുകൾ തകർന്നു.