ദുബായ്: അന്താരാഷ്ട്ര വിമാനത്താവളത്തിൽ രണ്ടു യാത്രാവിമാനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു. ഫ്ലൈ ദുബായ്, ഗൾഫ് എയർ കന്പനികളുടെ വിമാനങ്ങളാണ് കൂട്ടിയിടിച്ചത്. ടെർമിനലിൽനിന്നു റൺവേയിലേക്കുള്ള പാതയിൽവച്ചായിരുന്നു സംഭവം. യാത്രക്കാർക്കു പരിക്കില്ല.
ഫ്ലൈ ദുബായിയുടെ കിർഗിസ്ഥാനിലേക്കു പുറപ്പെട്ട വിമാനമാണ് അപകടത്തിൽപ്പെട്ടത്. ഇതിലെ യാത്രക്കാരെ മറ്റൊരു വിമാനത്തിൽ കയറ്റിവിട്ടു.
ഫ്ലൈ ദുബായിയുടെ കിർഗിസ്ഥാനിലേക്കു പുറപ്പെട്ട വിമാനമാണ് അപകടത്തിൽപ്പെട്ടത്. ഇതിലെ യാത്രക്കാരെ മറ്റൊരു വിമാനത്തിൽ കയറ്റിവിട്ടു.