ടോക്കിയോ: ഇന്ത്യയുടെ മെഡൽപ്രതീക്ഷകളുമായി ടോക്കിയോയിലെത്തിയ ലോക ഒന്നാം നന്പർ അന്പെയ്ത്ത് താരം ദീപികകുമാരിയുടെ ആദ്യ മത്സരം ഇന്ന്. വ്യക്തിഗത റാങ്കിംഗ് മത്സരത്തിൽ ദീപിക ഇന്നിറങ്ങും. ഇന്ത്യൻ സമയം രാവിലെ 5.30നാണു വനിതകളുടെ അന്പെയ്ത്ത് ആരംഭിക്കുന്നത്.
പുരുഷവിഭാഗത്തിൽ ദീപികയുടെ ഭർത്താവ് അതാനു ദാസ്, പ്രവീണ്‍ യാദവ്, തരുണ്‍ദീപ് റായ് എന്നിവരും ഇന്ന് വ്യക്തിഗത റാങ്കിംഗ് മത്സരങ്ങളിൽ ഇറങ്ങുന്നുണ്ട്. പുരുഷന്മാരുടെ മത്സരങ്ങൾ രാവിലെ 9.30നു തുടങ്ങും.
അന്പെയ്ത്ത്
ജൂലൈ 23: പുരുഷ, വനിത വ്യക്തിഗത യോഗ്യതാഘട്ടം രാവിലെ 5.30 മുതൽ
ബോക്സിംഗ്
ജൂലൈ 23: വനിതകളുടെ വെൽട്ടർവെയ്റ്റ് റൗണ്ട് 32-ലൗലിന ബോർഗോഹെയ്ൻ രാവിലെ 7.30 മുതൽ
ജൂലൈ 23: പുരുഷന്മാരുടെ വെൽട്ടർവെയ്റ്റ് റൗണ്ട് 32- വികാസ് കൃഷൻ - രാവിലെ 7.30 മുതൽ
ജൂലൈ 23: പുരുഷന്മാരുടെ സൂപ്പർ ഹെവിവെയ്റ്റ് റൗണ്ട് 32-സതീഷ് കുമാർ ഉച്ചയ്ക്ക് 1.30 മുതൽ
ടോക്കിയോയിൽ ഇന്ത്യ ഇന്ന്; ദീപിക കുമാരി ഇറങ്ങുന്നു
12:05 AM Jul 23, 2021 | Deepika.com