റോം: തെക്കൻ ഇറ്റലിയിലെ റ്ററാന്റിനോ നഗരത്തിൽ ഡിസ്കോ ക്ലബ്ബിലുണ്ടായ വെടിവയ്പിൽ പത്തുപേർക്കു പരിക്കേറ്റു. തിങ്കളാഴ്ച അർധരാത്രി ക്ലബ്ബിലുണ്ടായ വഴക്കാണു വെടിവയ്പിൽ കലാശിച്ചത്. മുന്നൂറോളം കോളജ് വിദ്യാർഥികൾ ക്ലബ്ബിലുണ്ടായിരുന്നു. അക്രമിയെ പോലീസ് അറസ്റ്റ് ചെയ്തു.