അബൂജ: കൊള്ളക്കാർ തട്ടിക്കൊണ്ടുപോയ സ്ത്രീകളും കുട്ടികളും അടക്കം നൂറോളം പേരെ മോചിപ്പിച്ചതായി നൈജീരിയൻ അധികൃതർ പറഞ്ഞു. സംഫാര സംസ്ഥാനത്തുനിന്നു കഴിഞ്ഞമാസം എട്ടിനു തട്ടിക്കൊണ്ടുപോകപ്പെട്ടവരാണിവർ. എങ്ങനെയാണു ബന്ദികളെ മോചിപ്പിച്ചതെന്നു വ്യക്തമാക്കിയിട്ടില്ല. മോചനദ്രവ്യം നല്‍കിയിട്ടില്ലെന്ന് അറിയിച്ചിട്ടുണ്ട്.