റായ്പുർ: ഛത്തീസ്ഗഡിലെ സുക്മയിൽ മാവോയിസ്റ്റുകൾ തട്ടിക്കൊണ്ടുപോയ എട്ടു ഗ്രാമവാസികളെ മോചിപ്പിച്ചു. പോലീസിനെ സഹായിക്കരുതെന്നും സർക്കാർ പദ്ധതികളെ അനുകൂലിക്കരുതെന്നും താക്കീതു ചെയ്തശേഷമാണു വിട്ടയച്ചതെന്ന് ഇവർ പറഞ്ഞു. ജൂലൈ 18നാണ് കുന്ദേദിൽനിന്ന് ഏഴു പേരെ മാവോയിസ്റ്റുകൾ ബലമായി പിടിച്ചുകെട്ടിക്കൊണ്ടുപോയത്.