ടോക്കിയോ: ഒളിന്പിക്സ് വില്ലേജിലെ രണ്ടു കായികതാരങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കൻ ഫുട്ബോൾ താരങ്ങളായ തബീസോ മൊൺയാനേ, ഖമോഹെലോ മഹ്ലാറ്റ്സി എന്നിവരുടെ പരിശോധനാഫലമാണ് ഇന്നലെ പോസിറ്റീവായത്. ഫുട്ബോൾ ടീമിനെ ക്വാറന്റൈനിലാക്കി. വില്ലേജിലെ ഒരു സംഘാടകന് ശനിയാഴ്ച രോഗം സ്ഥിരീകരിച്ചിരുന്നു.
ഒളിന്പിക്സുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന മറ്റു പത്തുപേർക്കുകൂടി ഇന്നലെ കോവിഡ് പിടിപെട്ടു. ശനിയാഴ്ച 15 പുതിയ കേസുകളും റിപ്പോർട്ട് ചെയ്തിരിക്കുന്നു. 23ന് ഒളിന്പിക്സ് തുടങ്ങാനിരിക്കേ കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നതു സംഘാടകരെ ആശങ്കയിലാക്കുന്നു. ആരോഗ്യസുരക്ഷ ഏറ്റവും ഉറപ്പുവരുത്തിയായിരിക്കും ഗെയിംസ് നടത്തുകയെന്നാണ് ജപ്പാന്റെ അവകാശവാദം.