നെയ്റോബി: പടിഞ്ഞാറൻ കെനിയയിൽ പെട്രോൾ ടാങ്കർ മറിഞ്ഞു തീപിടിച്ച് 13 പേർ മരിച്ചു. സിയായ കൗണ്ടിയിൽ ഇന്നലെയായിരുന്നു അപകടം. എതിരേ വന്ന ലോറിയുമായി ടാങ്കർ ഇടിച്ച് മറിയുകയായിരുന്നു. സമീപവാസികൾ പാത്രങ്ങളിൽ ഇന്ധനം ശേഖരിക്കാൻ തുടങ്ങിയപ്പോഴാണ് തീപിടിത്തമുണ്ടായത്. ഗുരുതരമായി പൊള്ളലേറ്റ 11 പേരെ ആശുപത്രിയിലാക്കി.