ന്യൂഡൽഹി: മുൻ രാഷ്ട്രപതി പ്രണാബ് മുഖർജിയുടെ മകനും കോണ്‍ഗ്രസ് എംപിയുമായിരുന്ന അഭിജിത് മുഖർജി തൃണമൂൽ കോണ്‍ഗ്രസിൽ ചേർന്നു. ബിജെപി ഉയർത്തിവിട്ട വർഗീയതരംഗത്തെ മമത ബാനർജി ശക്തമായി ചെറുത്തു തോൽപ്പിച്ചെന്നും ഭാവിയിൽ മറ്റുള്ളവരുടെ പിന്തുണയോടെ രാജ്യത്തിനുവേണ്ടിത്തന്നെ മമതയ്ക്ക് ഇക്കാര്യം ആവർത്തിക്കാൻ കഴിയുമെന്നും അഭിജിത് മുഖർജി പറഞ്ഞു.
പശ്ചിമബംഗാളിലെ ജാൻഗിപൂരിൽ നിന്നുള്ള മുൻ എംപിഅഭിജിത് മുഖർജി നൽഹാട്ടിയിൽനിന്നുള്ള എംഎൽഎയും ആയിരുന്നു. തെരഞ്ഞെടുപ്പിനിടെ സ്ഥാനാർഥി മരിച്ചതിനാൽ ജാൻഗിപൂരിൽ വരുന്ന ഉപതെരഞ്ഞെടുപ്പിൽ തൃണമൂൽ കോണ്‍ഗ്രസ് അഭിജിത് മുഖർജിയെ മത്സരിപ്പിച്ചേക്കും. രാഷ്ട്രപതി ആകുന്നതുവരെ ജാൻഗിപൂരിൽനിന്നുള്ള കോണ്‍ഗ്രസ് എംപിയായിരുന്നു പ്രണാ ബ് മുഖർജി.