ലണ്ടന്‍: ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ഓപ്പണിംഗ് ബാറ്റ്സ്മാന് ശുഭ്മാന്‍ ഗില്‍ ഇംഗ്ലണ്ട് പര്യടനത്തില്‍നിന്നു പുറത്ത്. കാലിനേറ്റ പരിക്കിനെത്തുടര്‍ന്നാണ് ഗില്‍ ടീമില്‍നിന്നു പുറത്തായത്. ഗില്ലിനു പകരം പൃഥ്വി ഷായെയോ ദേവദത്ത് പടിക്കലിനെയോ ഉള്‍പ്പെടുത്തിയേക്കും. ഇരുവരും ഇപ്പോള്‍ ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനൊപ്പമാണ്.
ടെസ്റ്റ് ടീമില്‍ ഓപ്പണര്‍മാരായ മായങ്ക് അഗര്‍വാൾ, കെ.എല്‍. രാഹുല്‍ എന്നിവരുണ്ട്. ഇതില്‍ രാഹുലിനെ മധ്യനിരയില്‍ ഇറക്കിയേക്കും. ബാക്കപ്പ് ഓപ്പണര്മാരായാണു ദേവദത്തിനെയും ഷായെയും പരിഗണിക്കുക. ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ ആദ്യ ടെസ്റ്റ് ഓഗസ്റ്റ് നാലിന് ആരംഭിക്കും.
പരിക്ക്; ശുഭ്മാൻ ഗില്‍ പുറത്ത്
11:55 PM Jul 05, 2021 | Deepika.com