കയ്റോ: നഷ്ടപരിഹാരം സംബന്ധിച്ച ധാരണയെത്തുടർന്ന് സൂയസ് കനാലിൽ കുടുങ്ങിയ ചരക്കുകപ്പൽ ‘എവർഗിവൺ’ യാത്ര തുടരാനൊരുങ്ങുന്നു. കപ്പൽ ഉടമകളും ഇൻഷുറൻസ് കന്പനിയുമായുള്ള ധാരണയെത്തുടർന്ന് കപ്പലിനു യാത്രാനുമതി നൽകാൻ ഈജിപ്ത് തീരുമാനിച്ചു. ബുധനാഴ്ച കപ്പൽ യാത്ര തിരിക്കുമെന്ന് ഇരുവിഭാഗവും വ്യക്തമാക്കി.