ടിക്കംഗഡ്: മധ്യപ്രദേശിൽ ബസ് ഹൈ ടെൻഷൻ വൈദ്യുത ലൈനിൽ തട്ടി ഷോക്കേറ്റു മുപ്പതുവയസുള്ള യുവതി മരിച്ചു. അഞ്ചു പേർക്കു പരിക്കേറ്റു. ടിക്കംഗഡ് ജില്ലയിലെ കുറായി ഗ്രാമത്തിലായിരുന്നു അപകടം. 24 യാത്രക്കാരായിരുന്നു യുപിയിലെ ഝാൻസിയിലേക്കു പോയ ബസിലുണ്ടായിരുന്നത്.
ജലക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ റോഡ് ഉപരോധിച്ച സമയത്തായിരുന്നു ബസ് വന്നത്. ഡ്രൈവർ കൃഷിയിടത്തിലേക്കു ബസ് ഇറക്കി പോകാൻ ശ്രമിച്ചു. ഇതിനിടെ ബസിന്റെ മുൻഭാഗം 1100 കെവി ലൈനിൽ തട്ടി. അപകടശേഷം രക്ഷപ്പെട്ട ഡ്രൈവർക്കായി തെരച്ചിൽ ആരംഭിച്ചു.