ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നീസ് മിക്സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ സാനിയ മിര്‍സ-രോഹന് ബൊപ്പണ്ണ സഖ്യം പ്രീക്വാര്‍ട്ടറില്‍. രണ്ടാം റൗണ്ടില്‍ ഇന്ത്യന്‍ സഖ്യം 6-3, 6-1ന് ബ്രിട്ടന്റെ എയ്ഡണ്‍ മാക്ഹ്യൂഗ്-എമിലി വെബ്ലി സ്മിത് സഖ്യത്തെ പരാജയപ്പെടുത്തി. മത്സരത്തിനുശേഷം സാനിയയുടെ രണ്ടു വയസുകാരനായ മകൻ ഇഷാൻ ബൊപ്പണ്ണയ്ക്ക് ‘ഹൈ ഫൈവ്’ നൽകുന്ന വീഡിയോ സമൂഹമാധ്യങ്ങളിൽ തരംഗമായി.
പുരുഷ സിംഗിള്‍സില്‍ രണ്ടാം സീഡ് ഡാനില്‍ മെദ്വദേവ് അഞ്ച് സെറ്റ് നീണ്ട മത്സരത്തില്‍ മരിന് സിലിച്ചിനെ തോല്‍പ്പിച്ചു, 6-7(3-7), 3-6, 6-3, 6-3, 6-2. ഫെലിക്സ് അഗ്വര്‍ അലിയാസിമനു പ്രീക്വാര്‍ട്ടറിലേക്കു വാക്കോവര്‍ ലഭിച്ചു. എതിരാളി നിക് കിര്‍ഗിയോസ് പിന്മാറിയതോടെയാണു വാക്കോവര്‍ ലഭിച്ചത്. വനിതാ സിംഗിള്‍സില്‍ ഒന്നാം സീഡ് ആഷ്ലി ബാര്‍ട്ടി 6-3, 7-5ന് കാതറീന സിനിയകോവയെ തോല്‍പ്പിച്ചു. ബാര്‍ബോറ ക്രെജികോവ 7-6(7-1), 3-6, 7-5ന് അനസ്താസിയ സെവസ്തോവയെ തോല്‍പ്പിച്ചു.
സാനിയ-ബൊപ്പണ്ണ പ്രീക്വാര്‍ട്ടറില്‍
12:47 AM Jul 05, 2021 | Deepika.com