വത്തിക്കാൻ സിറ്റി: ഉദര ശസ്ത്രക്രിയയ്ക്കായി ഫ്രാൻസിസ് മാർപാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൻകുടലിലാണു ശസ്ത്രക്രിയ. ശസ്ത്രക്രിയ എന്നു നടക്കുമെന്ന് വത്തിക്കാൻ പുറത്തുവിട്ട അറിയിപ്പിൽ പറയുന്നില്ല. ശസ്ത്രക്രിയ പൂർത്തിയാകുന്പോൾ അറിയിക്കുമെന്നു വ്യക്തമാക്കിയിട്ടുമുണ്ട്.
ആശുപത്രിയിൽ പ്രവേശിക്കുന്നതിനു മൂന്നു മണിക്കൂർ മുന്പ്, എൺപത്തിനാലുകാരനായ ഫ്രാൻസിസ് മാർപാപ്പ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ഞായറാഴ്ചത്തെ പതിവ് ദർശനത്തിന് എത്തിയിരുന്നു. സെപ്റ്റംബറിൽ ഹംഗറി, സ്ലോവാക്യ രാജ്യങ്ങൾ സന്ദർശിക്കുമെന്നും മാർപാപ്പ പറഞ്ഞു.
തനിക്കായി പ്രാർഥിക്കണമെന്നു മാർപാപ്പ ഒരാഴ്ച മുന്പ് വിശ്വാസികളോടായി പറഞ്ഞിരുന്നു. റോമിലെ എ. ജെമെല്ലി യൂണിവേഴ്സിറ്റി പോളിക്ലിനിക്കിലാണു മാർപാപ്പയ്ക്കു ശസ്ത്രക്രിയ നടത്തുക.