വനിതാ സിംഗിൾസിൽ എയ്ഞ്ചലിക് കെർബർ 2-6, 6-0, 6-1ന് അലിയക്സാഡ്ര സാസ്നോവിച്ചിനെ പരാജയപ്പെടുത്തി പ്രീക്വാർട്ടറിൽ പ്രവേശിച്ചു. ഓണ്‍സ് ജെബ്യൂർ5-7, 6-3, 6-2ന് ഗാർബിൻ മുഗ്രൂസയെ തോൽപ്പിച്ചു. മാഡിസണ്‍ കീസ്, കോകോ ഗൗഫ്, എമ്മാ റാഡുകാനു, കരോളിന മച്ചോവ, അയില ടോമലയനോവിച്ച്, പൗളോ ബഡോസ എന്നിവരും പ്രീക്വാർട്ടറിലെത്തി.
സാനിയ സഖ്യം പുറത്ത്
വനിതാ ഡബിൾസിൽ സാനിയ മിർസ-ബെഥനി മാറ്റെക് സാൻഡ്സ് സഖ്യം രണ്ടാം റൗണ്ടിൽ പുറത്ത്. റഷ്യയുടെ എലിന വെസ്നിന-വെറോണിക കുഡെർമെറ്റോവ സഖ്യത്തോട് 6-4, 6-3നാണ് ഇന്തോ-യുഎസ് സഖ്യം പരാജയപ്പെട്ടത്.