ആന്റിഗ്വ: പാക്കിസ്ഥാനെതിരായ ട്വന്റി-20 ക്രിക്കറ്റ് മത്സരത്തിനിടെ വിൻഡീസിന്റെ വനിതാ താരങ്ങളായ ചിനേലെ ഹെൻറിയും ചെഡിയൻ നേഷനും കുഴഞ്ഞുവീണു. രണ്ടാം ട്വന്റി-20 മത്സരത്തിൽ പാക് ഇന്നിംഗ്സിന്റെ നാലാം ഓവറിനിടെയായിരുന്നു ഹെൻറി വീണത്.
മത്സരം പുനരാരംഭിച്ച് പത്ത് മിനിറ്റിനുശേഷം നേഷനും കുഴഞ്ഞു വീണു. ഇരുവരുടെയും ആരോഗ്യനില മെച്ചപ്പെട്ടതായി വിൻഡീസ് അറിയിച്ചു. വിൻഡീസ് ആറ് വിക്കറ്റ് നഷ്ടത്തിൽ 125 റണ്‍സ് നേടി. മഴയെത്തിയതോടെ പാക്കിസ്ഥാന് 18 ഓവറിൽ ജയിക്കാൻ 111 റണ്‍സ്. ആറു വിക്കറ്റിന് 103 റണ്‍സ് എടുക്കാനേ പാക്കിസ്ഥാന് സാധിച്ചുള്ളൂ.
വനിതാ ക്രിക്കറ്റ് താരങ്ങൾ കുഴഞ്ഞുവീണു
12:23 AM Jul 04, 2021 | Deepika.com