ടൊറന്റോ: ഉഷ്ണതരംഗത്തെത്തുടർന്ന് വടക്കൻ കാനഡയിലും അമേരിക്കയിലെ കലിഫോർണിയയിലും കാട്ടുതീ ഉണ്ടായി. കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലെ ലിറ്റണിൽനിന്ന് 90 ശതമാനം പേരെയും കാട്ടുതീയെത്തുടർന്ന് ഒഴിപ്പിച്ചു. അത്യുഷ്ണത്തെത്തുടർന്നാണു കാട്ടുതീയുണ്ടായതെന്നു വിദഗ്ധർ പറഞ്ഞു.
ചൊവ്വാഴ്ച 49.5 ഡിഗ്രി സെൽഷസ് താപനിലയാണു ലിറ്റണിൽ രേഖപ്പെടുത്തിയത്. കാട്ടുതീയുണ്ടാകാൻ സാധ്യതയുള്ളതിനാൽ ആളുകൾ വീടുവിട്ടു പോകണമെന്നു ബുധനാഴ്ച മുന്നറിയിപ്പ് നൽകിയിരുന്നു. ഒരാഴ്ചയായി തുടരുന്ന കാട്ടുതീയെത്തുടർന്നാണ് കലിഫോർണയിയിൽനിന്ന് ആളുകളെ ഒഴിപ്പിച്ചത്.