മോസ്കോ: താജിക്കിസ്ഥാനിൽ നടക്കുന്ന ഷാങ്ഹയ് കോർപറേഷൻ ഉച്ചകോടിക്കിടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ റഷ്യൻ സുരക്ഷാ ഉപദേഷ്ടാവ് നിക്കോളി പത്രുഷേവുമായി കൂടിക്കാഴ്ച നടത്തി.
സുരക്ഷാ, നിയമപാലനരംഗത്ത് സഹകരണം വർധിപ്പിക്കാൻ ചർച്ചയിൽ ധാരണയായതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അഫ്ഗാനിസ്ഥാനിലെയും ഏഷ്യ-പസഫിക് മേഖലയിലെയും സ്ഥിതിഗതികളിൽ ഇരുവരും അഭിപ്രായം രേഖപ്പെടുത്തി. ഷാങ്ഹയ് കോർപറേഷൻ രാജ്യങ്ങളിലെ സുരക്ഷാ ഉപദേഷ്ടാക്കളുടെ ഉച്ചകോടിയാണു താജിക്കിസ്ഥാനിൽ നടക്കുന്നത്.