ബാഴ്സലോണ: ആന്റിവൈറസ് വ്യവസായത്തിനു തുടക്കംകുറിച്ച സോഫ്റ്റ്വേർ വിദഗ്ധൻ ജോൺ മക്കഫി(75)യെ സ്പെയിനിലെ ജയിലിൽ മരിച്ച നിലയിൽ കണ്ടെത്തി. നികുതിവെട്ടിപ്പു കേസിൽ അമേരിക്കയ്ക്കു കൈമാറാൻ സ്പാനിഷ് കോടതി ബുധനാഴ്ച ഉത്തരവിട്ട് മണിക്കൂറുകൾക്കകമാണ് അദ്ദേഹത്തെ ബാഴ്സലോണയിലെ തടവറയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ജീവനൊടുക്കിയതാണെന്നു സ്പാനിഷ് വൃത്തങ്ങൾ പറഞ്ഞു.
കംപ്യൂട്ടറുകളുടെ സംരക്ഷണത്തിനായി സ്വന്തം പേരിൽ ഇറക്കിയ മക്കഫി എന്ന ആന്റിവൈറസിലൂടെയാണ് ഇദ്ദേഹം പ്രസിദ്ധനും സന്പന്നനുമായത്. എന്നാൽ ടെക് സംരംഭകനു ചേർന്ന ഒരു സ്വഭാവവുമില്ലാതിരുന്ന മക്കഫി മറ്റു പല കാര്യങ്ങളാൽ കുപ്രസിദ്ധി ആർജിക്കുകയുമുണ്ടായി. നികുതി നല്കുന്നതിനെ പാടേ എതിർത്തിരുന്നു.
ഇംഗ്ലണ്ടിൽ ജനിച്ച മക്കഫി 1980ലാണ് മക്കഫി വൈറസ് സ്കാൻ എന്ന സ്വന്തം കന്പനി സ്ഥാപിച്ചത്. വാണിജ്യാടിസ്ഥാനത്തിലുള്ള ആദ്യ ആന്റിവൈറസ് കന്പനി പുറത്തിറക്കി. ആന്റിവൈറസ് വ്യവസായത്തിന്റെ തുടക്കമായിരുന്നിത്. മക്കഫിയുടെ കന്പനിയെ പിന്നീട് ഇന്റൽ വാങ്ങി.
സ്വന്തം കംപ്യൂട്ടറിൽ ഒരു ആന്റിവൈറസും ഉപയോഗിക്കാറില്ലെന്നു മക്കഫി പിന്നീട് വെളിപ്പെടുത്തിയിട്ടുണ്ട്.
ശതകോടികളുടെ ആസ്തി വെളിപ്പെടുത്താതെ നികുതി വെട്ടിച്ചതിനു മക്കഫിക്കെതിരേ യുഎസിൽ കേസുണ്ട്. എട്ടു വർഷമായി നികുതി അടയ്ക്കാറില്ലെന്ന് മക്കഫി 2009ൽ ട്വീറ്റ് ചെയ്തിരുന്നു. യുഎസിന്റെ അഭ്യർഥനപ്രകാരം 2020 ഒക്ടോബറിലാണ് അദ്ദേഹത്തെ സ്പെയിൻ അറസ്റ്റ് ചെയ്തത്.
അനധികൃതമായി ആയുധങ്ങൾ കൊണ്ടുവന്നതിന് 2019ൽ ഡൊമിനിക്കൽ റിപ്പബ്ലിക്കിൽവച്ച് മക്കഫി അറസ്റ്റിലായിരുന്നു. ബെലീസിൽ താമസിക്കവേ അയൽക്കാരൻ മരിച്ചതുമായി ബന്ധപ്പെട്ട കേസിൽ 2012ൽ ഗ്വാട്ടിമാലയിൽവച്ച് അറസ്റ്റിലായി.
2020ലെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ലിബർട്ടേറിയൻ പാർട്ടിയുടെ സ്ഥാനാർഥിയായി മത്സരിക്കാൻ മക്കഫി ശ്രമിച്ചെങ്കിലും നടന്നില്ല.