സെവിയ്യ: യൂറോ കപ്പ് ഫുട്ബോളിൽ ഗ്രൂപ്പ് ഇയിൽ സ്ലോവാക്യയെ 5-0ന് തകർത്തെറിഞ്ഞ് സ്പെയിനിന്റെ ആധികാരിക മുന്നേറ്റം. ജയത്തോടെ ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തോടെ സ്പെയിൻ പ്രീക്വാർട്ടറിലേക്ക് ചുവടുവച്ചു.
30-ാം മിനിറ്റിൽ സെൽഫ് ഗോളിലൂടെ മുന്നിലെത്തിയ സ്പെയിനിനായി ലാപോർട്ടെ (45+3’), പാബ്ലൊ സരബിയ (56’), പൗ ടോറസ് (67') എന്നിവർ ലീഡ് ഉയർത്തി. 71-ാം മിനിറ്റിൽ മറ്റൊരു സെൽഫ് ഗോളും എത്തിയതോടെ സ്പെയിനിന്റെ ജയം 5-0 ആയി.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ സ്വീഡൻ 3-2ന് പോളണ്ടിന്റെ ഭീഷണി മറികടന്ന് പ്രീക്വാർട്ടറിൽ. ഗ്രൂപ്പ് ചാന്പ്യന്മാരായ സ്വീഡന്റെ നോക്കൗട്ട് പ്രവേശനം. എമിൽ ഫോഴ്സ്ബർഗ് (2’, 59’) സ്വിഡനായും റോബർട്ട് ലെവൻഡോവ്സ്കി (61’, 84') പോളണ്ടിനായും ഇരട്ട ഗോൾ നേടി. എന്നാൽ, വിക്ടർ ക്ലീസന്റെ (90+3') ഗോളിൽ സ്വീഡൻ ജയം സ്വന്തമാക്കി.
സ്പെയിൻ സൂപ്പർ
02:10 AM Jun 24, 2021 | Deepika.com