യൂറോ 2020ൽ ഇതുവരെ പിറന്ന ഏറ്റവും സുന്ദരമായ ഗോളുകളിൽ രണ്ടെണ്ണം പിറവിയെടുത്തത് സ്കോട്ലൻഡിന്റെ ഹോം ഗ്രൗണ്ടായ ഗ്ലാസ്കൊയിലെ ഹാംപ്ഡൻ പാർക്ക് സ്റ്റേഡിയത്തിൽ. രണ്ട് വണ്ടർ ഗോളും വഴങ്ങിയത് സ്കോട്ലൻഡാണ്.
ചെക് റിപ്പബ്ലിക്കിന്റെ പാട്രിക് ഷീക്കിന്റെ വകയായിരുന്നു ആദ്യ ഗോൾ. 14-ാം തീയതി നടന്ന മത്സരത്തിന്റെ 52-ാം മിനിറ്റിൽ സെൻട്രൽ സർക്കിളിന്റെ സമീപത്തുനിന്ന് ലോഫ്റ്റഡ് ലെഫ്റ്റ് ഫൂട്ട് ഷോട്ടിലൂടെ ഷീക്ക് തൊടുത്ത പന്ത് മുന്നോട്ടു കയറിനിന്ന സ്കോട്ടിഷ് ഗോളിയെ കടന്ന് വലയിൽ തുളഞ്ഞിറങ്ങി. രണ്ടാമത്തെ ഗോൾ ക്രൊയേഷ്യയുടെ ലൂക്ക മോഡ്രിച്ച് നേടിയതും.
ഹാംപ്ഡൻ സുന്ദരം...
02:10 AM Jun 24, 2021 | Deepika.com