മുംബൈ: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സഹോദരൻ ഇക്ബാൽ കസ്കറെ മയക്കുമരുന്നു കേസിൽ നാർക്കോട്ടിക്സ് കണ്ട്രോൾ ബ്യൂറോ(എൻസിബി) അറസ്റ്റ് ചെയ്തു. 15 ഗ്രാം ഹാഷിഷ് പിടികൂടിയ സംഭവത്തിലാണ് കസ്കറിന്റെ അറസ്റ്റ്. ഇയാളെ തെക്കൻ മുംബൈയിലെ എൻസിബി ഓഫീസിലെത്തിച്ചു.
2017ൽ പണാപഹരണക്കേസിൽ കസ്കറെ താനെയിൽനിന്നു പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മക്കോക്ക നിയമം ചുമത്തി ഇയാൾക്കെതിരേ മുന്പ് കേസെടുത്തിട്ടുണ്ട്. 2003ലാണു കസ്കർ യുഎഇയിൽനിന്ന് ഇന്ത്യയിലെത്തിയത്. ദാവൂദ് ഇബ്രാഹിമിന്റെ മുംബൈയിലെ റിയൽ എസ്റ്റേറ്റ് ബിസിനസ് നടത്തുന്നത് കസ്കറാണ്.